LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

സഹായ ഹസ്തവുമായി തിരുവമ്പാടി ബാങ്ക്; SMA ബാധിതരായ കല്ലുരുട്ടിയിലെ കുട്ടികൾക്ക് ഒരു ലക്ഷം രൂപ കൈമാറി.

തിരുവമ്പാടി : എസ്.എം.എ. (SMA) ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, മുക്കം നഗരസഭ വൈസ് ചെയർമാൻ സി.എ. പ്രദീപ് കുമാറിന് ചെക്ക് കൈമാറി.ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ ബാബു രാജ്, ഷാജു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ സി. ഗണേഷ് ബാബു, ഫിറോസ് ഖാൻ, ജോയി മുക്കുഴിയിൽ, ഡേവിഡ് പൂമറ്റം, നിസ്തർ, പ്രീതി രാജീവ്, പി.ജെ. ജനീഷ്, ധന്യ, കെ.ടി. സെബാസ്റ്റ്യൻ, മുഹമ്മദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com