LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം എക്സ്പോ 2026: സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുക്കം എക്സ്പോ 2026ന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. നിഷാദ് മുല്ലോളി, മനോജ് വാഴേപറമ്പിൽ, സ്മിത ബാബു, ഒ.കെ. ബാബു, ടി.കെ. ശിവൻ, മറിയാമ്മ ബാബു, ജയപ്രസാദ്, മോയിൻ കാവുങ്കൽ, അഷ്കർ ചെറിയമ്പലം, അജു എമ്മാനുവേൽ, ഡോ. അഖിലേഷ്, രാമചന്ദ്രൻ കരിമ്പിൽ, ജംഷീദ് കാളിയെടുത്ത്, നിഷാദ് പ്രമോദ്, സൗഫീഖ് വെങ്ങളത്ത് എന്നിവർ ആശംസകൾ നേർന്നു.ഡിസംബർ 18 മുതൽ ജനുവരി 10 വരെ അഗസ്ത്യൻമുഴി ഗ്രൗണ്ടിലാണ് മുക്കം എക്സ്പോ 2026 സംഘടിപ്പിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com