
ഒറ്റത്തവണ റജിസ്ട്രേഷൻകോഴിക്കോട് ∙ ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യു സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ :245/2020) നീന്തൽ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് നാളെ പിഎസ്‌സി ജില്ലാ ഓഫിസിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ കളർ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. വെരിഫിക്കേഷൻ ദിവസം തിരിച്ചറിയൽ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പിഎസ്‌സി ജില്ലാ ഓഫിസിലോ തൊട്ടടുത്ത ജില്ലാ പിഎസ്‌സി ഓഫിസിലോ നേരിട്ട് ഹാജരാകണം.
ധനസഹായം കൈപ്പറ്റണം കോഴിക്കോട് ∙ 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ പ്രസവിച്ചവരിൽ ജനനി സുരക്ഷാ പദ്ധതിയിൽ ധനസഹായം കൈപ്പറ്റാത്തവർ ഡിസ്ചാർജ് കാർഡ്, സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 23ന് അകം ധനസഹായം കൈപ്പറ്റണം. 9846761230.
വെറ്ററിനറി യൂണിറ്റിൽ നിയമനം കോഴിക്കോട് : ജില്ലയിലെ 2 മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കു 17നും വെറ്ററിനറി സർജൻ, പാരാ വെറ്ററിനേറിയൻ തസ്തികയിലേക്ക് 18നും ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ അഭിമുഖം നടക്കും. സമയം രാവിലെ 11ന്.
സെമിനാർ 18ന്കോഴിക്കോട് ∙ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികൾ സംബന്ധിച്ച് 18ന് രാവിലെ 9.30ന് ജില്ലാ സൈനിക ക്ഷേമ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ സെമിനാർ നടക്കും. 0495 2771881
കോഴ്സുകൾ കോഴിക്കോട് ∙ ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്നിഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് കംപ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. 0495 2370026 വടകര ∙ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിലേക്ക് കോഓപ്പറേറ്റീവ് കോളജ് ഓഫ് പാരാമെഡിക്കൽ സയൻസ് അപേക്ഷ ക്ഷണിച്ചു. 9847224584. കോഴിക്കോട് ∙ കെൽട്രോൺ ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സിൽ പ്രവേശനം തുടങ്ങി. 9526871584.
റേഡിയോളജിസ്റ്റ്കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജിൽ എച്ച്ഡിഎസിനു കീഴിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 20ന് രാവിലെ 11ന് സൂപ്രണ്ട് ഓഫിസിൽ. 0495 2355900
സൗജന്യ പരിശീലനം കോഴിക്കോട് ∙ മാത്തറയിലെ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിലിൽ അച്ചാർ, പപ്പടം, മസാല പൗഡർ നിർമാണത്തിൽ സൗജന്യ പരിശീലനം. 9447276470.
സ്കൂൾ പ്രവേശനംകോഴിക്കോട് ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവേശന നടപടി തുടങ്ങി. 0495 2380119. www.polyadmission.org/ths
ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട് ∙ വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്‌തികയിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്. കൂടിക്കാഴ്ച 17ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ. 0495 2383924



