
താമരശേരി: ചുരത്തില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരുക്ക്. വയനാട് പനമരം സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മാനന്തവാടി പനമരം നീരട്ടാടി കരിക്കുഴില്‍ അബ്ദുസ്സലാം, അബ്ദുന്നാസര്‍, ആമിന, ഫാത്തിമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



