
കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തിയിൽ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ കലുങ്കുകളുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂമ്പാറ കക്കാടംപൊയിൽ റോഡിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവീസ് താൽക്കാലികമായി നിറുത്തി വച്ചിരുന്നു. നാളെ മുതൽ കൂമ്പാറ – മേലെ കൂമ്പാറ – പീടികപ്പാറ കക്കാടംപൊയിൽ റോഡിലൂടെയുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനസ്ഥാപിക്കുന്നതാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. മുൻപുണ്ടായിരുന്ന പോലെ തന്നെയുള്ള സമയങ്ങളിൽ നാളെ മുതൽ ബസ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് അറിയിക്കുന്നു.



