
പെരുവണ്ണാമൂഴി: ഹോർട്ടികോർപ്പുമായി സഹകരിച്ച് പെരുവണ്ണാമൂഴി കെവികെയുടെ നേതൃത്വത്തില്‍ തേനീച്ച വളർത്തലില്‍ ത്രിദിന പരിശീലനം നടത്തി. ദേശീയ ശാസ്ത്ര ദിനത്തില്‍ കെവികെ മേധാവിയായ ഡോ. പി. രാധാകൃഷ്ണൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
തേനീച്ചകള്‍, അവയുടെ വകഭേദങ്ങള്‍, തേനീച്ചകളുടെ തീറ്റ പരിപാലനം, തേൻ വേർതിരിച്ചെടുക്കല്‍, കീട-രോഗ പരിപാലനം, മൂല്യവർധിത ഉത്പന്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ ഹോർട്ടികോർപ്പിലെ വിദഗ്ധരായ ജി.എസ്. രാജീവ്, സേതുകുമാർ എന്നിവർ കൈകാര്യം ചെയ്തു.
പങ്കെടുക്കുന്നവർക്ക് തേനീച്ചക്കൂടുകളും ഉപകരണങ്ങളും ഹോർട്ടികോർപ്പ് 40 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യും. പരിപാടിയില്‍ വച്ച് സർട്ടിഫിക്കറ്റുകള്‍ കൈമാറി. കെവികെയിലെ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ. കെ.കെ. ഐശ്വര്യയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പേരാമ്പ്ര , കുറ്റ്യാടി, വടകര, ബാലുശേരി, കുന്നമംഗലം, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നുമുള്ള കർഷകർ പങ്കെടുത്തു.



