LOCAL NEWSMUKKAM

സ്കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റ് റിലീസിംഗ് നടത്തി

മുക്കം – തൊണ്ടിമ്മൽ ഗവ.എൽ.പി.സ്കൂളിൽ
സർവ്വശിക്ഷാ കേരളം നേതൃത്വം നൽകുന്ന എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസിൻ (ഇല ) പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികൾ അഭിനയിച്ച ഇംഗ്ലീഷ് സ്കിറ്റ് റിലീസിംഗ് നടന്നു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാര നാഥൻ സ്കിറ്റ് പ്രകാശനം ചെയ്തു. കുന്ദമംഗലം ബി.പി.സി. അജയൻ.പി.സ്കിറ്റിൽ അഭിനയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് സുരേഷ് തൂലിക അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക കെ.എസ്. രഹ്ന മോൾ സ്വാഗതവും എസ്.ആർ.ജി. കൺവീനർ പി.സ്മിന നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയർമാൻ നിഷാദ് കുമാർ, മാതൃ സമിതി ചെയർ പേഴ്സൺ വിജിത , സ്റ്റാഫ് സെക്രട്ടറി കെ.അഹമ്മദ് ഷാഫി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു നടന്ന സ്കിറ്റ് പ്രദർശനത്തിന് ബി.ആർ.സി. പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പ്രേക്ഷകരായെത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com