
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സുഫലം -ഫലവൃക്ഷ വികസനം എന്ന പ്രോജക്ടിൽ ഉൾപ്പെടുത്തി അബിയു, ഡ്രാഗൺ ഫ്രൂട്ട്, ബർ ആപ്പിൾ (എലന്ത പഴം), J33 പ്ലാവിൻ തൈ മുതലായ പുതിയ തരം ഫലവൃക്ഷ തൈകൾ കോടഞ്ചരി കൃഷി ഭവൻ മുഖേന വിതരണം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള 400 വനിതാ ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം നടത്തിയത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.



