LOCAL NEWSTHIRUVAMBADY

പെസഹാ തിരുനാൾ ആചരണം നടത്തി

തിരുവമ്പാടി :തിരുഹൃദയ ഫൊറോനേ ദേവാലയത്തിൽ പെസഹ തിരുനാളിനോടനുബന്ധിച്ച് വിവിധ ശുശ്രൂഷകൾ നടന്നു. രാവിലെ ദിവ്യബലിയോടനുബന്ധിച്ച് ഫാ: തോമസ് നാഗപറമ്പലിന്റെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തി.

വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളിൽ പെസഹ തിരുനാൾ ആചരണത്തിന്റെ ഭാഗമായി അപ്പം മുറിയ്ക്കൽ ശുശ്രൂഷ നടത്തും. അസി. വികാരിമാരായ ഫാ. ജോമൽ കോനൂർ, ഫാ: ജിതിൻ പന്തലാടിക്കൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമികരായിക്കും.നാളെ രാവിലെ 7 ന് ദേവാലയത്തിൽ ദു:ഖ വെള്ളി അനുസ്മരണ ചടങ്ങുകൾ. വൈകുന്നേരം 4 ന് ടൗൺ ചുറ്റി കുരിശിന്റെ വഴി നടത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com