News

ലോക ജന്തു ജന്യദിനാചരണ ത്തിൽ കൂട്ടിന് കോഴിക്കുഞ്ഞ് പദ്ധതിക്ക് തുടക്കം കുറിച്ചു.

വേനപ്പാറ ഹോളി ഫാമിലി HS ൽ സ്കൂൾ സയൻസ് ക്ലബിന്റെയും അനിമൽ വെൽഫെയർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി. കോവിഡ്,നിപ്പ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കണക്കിലെടുത്ത് ഈ ദിനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യവും ഈ ദിനത്തിനുണ്ട്.’ ജന്തു ജന്യ രോഗപ്പകർച്ചയുടെ കണ്ണികൾ മുറിയ്ക്കാം’ എന്നതാണ് ഈ ദിനാചരണത്തിന്റെ സന്ദേശം.

കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ (KGVOA) നേതൃത്വത്തിൽ അഞ്ചംഗ സംഘം വെറ്ററിനറി ഡോക്ടേഴ്സ് സ്കൂളിലെ വിദ്യാത്ഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി. തിരുവനന്തപുരം മൃഗശാല ഡയരക്ടർ ഡോ. അലക്സാണ്ടർ ജേക്കബുമായുള്ള സംവാദമായിരുന്നു ആദ്യ ഭാഗം. മൃഗശാലകളിൽ എന്തിന് മൃഗങ്ങളെ വളർത്തുന്നു , മൃഗശാലകളുടെ ചരിത്രം, പ്രാധാന്യം, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളെ പറ്റി മൃഗശാലയിൽ പോയിട്ടെന്ന പോലെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനുഭവവേദ്യമാക്കി. വനം കൈയേറാൻ തുടങ്ങിയപ്പോൾ ആവാസ വ്യവസ്ഥയ്ക്ക് ചലനം വന്നു എന്ന സന്ദേശവും കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. ഡോ.ഷെസ്ന മുഹമ്മദലി (വെറ്ററിനറി സർജൻ കം പി.ആർ. ഒ) ആണ് ക്ലാസ്സുകൾ നയിച്ചത്.

പഠനത്തിനോടൊപ്പം കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന അനിമൽ വെൽഫയർ ക്ലബിന്റെ ആശയം യാഥാർത്ഥ്യമാക്കാൻ കൂട്ടിന് കോഴിക്കുഞ്ഞും എന്ന പദ്ധതിയിലേക്ക് കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ 15 കുട്ടികൾക്ക് 75 കോഴികളെ സംഭാവന ചെയ്തു … ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കോഴിക്കുഞ്ഞിനെ വിദ്യാർത്ഥിനി ദൃശ്യ ഷൈജന് നല്കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ KGVOA സ്കൂൾ ലൈബ്രേറിയൻ ശ്രീമതി ടെസി തോമസിന് കൈമാറി. പ്രസ്തുത ചടങ്ങിൽ Dr. മുസ്തഫ കെ.ടി ( പ്രസിഡണ്ട് , KGVOA , കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ EJ തങ്കച്ചൻ സ്വാഗതം അർപ്പിച്ച ചടങ്ങിൽ ശ്രീമതി.രജിത രമേശ് (വാർഡ് മെമ്പർ ) , Dr. വിജിത(സെക്രട്ടറി KGVOA) , Dr. ബിനീഷ് P( സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ KGVOA), PTA പ്രസിഡണ്ട് ശ്രീ. സിബി, ജോണി കൂര്യൻ, സിമി ഗർവാ സിസ്, നിഷ ജോസഫ്, മേരി ഷൈല തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com