
കൂടരഞ്ഞി:ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ അസീസിയയിൽ കഴിഞ്ഞദിവസം നിര്യാതനായ കൂടരഞ്ഞി പെരുമ്പൂള പൂളക്കച്ചാലിൽ എ പി അബ്ദുറഹിമാൻ്റെ (ബാബുട്ടി -51) മൃതദേഹം നാളെ നാട്ടിലെത്തിക്കും.
നാളെ രാവിലെ 7 മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം 9 മണിയേടെ പെരുമ്പുളയിലുള്ള വീട്ടിലെത്തിക്കും
തുടർന്ന് 9.30 ന് കുളിരാമുട്ടി ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിച്ചു.ഭാര്യ :ഹഫ്സത്ത് മക്കൾ: ഷാഫി, റാഫി,ഹസ്ന മരുമകൻ: റംഷി (പൂവാട്ടുപറമ്പ്)



