
താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ചുരം ഇറങ്ങിവന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോയ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ നിസ്സാര പരിക്കുകൾ പറ്റിയവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും ഗുരുതര പരിക്ക് പറ്റിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.



