എസ് എം എ രോഗബാധിതരായ കുരുന്നുകൾക്ക് ധനസഹായം കൈമാറി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സ് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും സമാഹരിച്ച 120967 രൂപ ഇന്നലെ കല്ലുരുട്ടിയിലെ കമ്മിറ്റി ഓഫീസിൽ കൈമാറി. സംഘടനാ രക്ഷാധികാരി നിസാം കൂമ്പാറ, സെക്രട്ടറി ബാദുഷ കൂടത്തായി, മുക്കം മേഖലാ കൺവീനർ ഗംഗാധരൻ കൂടരഞ്ഞി, ഉപസമിതി അംഗങ്ങളായ ശാക്കിർ നെല്ലിക്കാപറമ്പ്, ഷാജി കുന്നമംഗലം മെമ്പർമാരായ, നസീർ തടപ്പറമ്പിൽ, നിസാർ കളരിക്കണ്ടി റാഫി പുത്തൂർ സാദിഖ് കൂടരഞ്ഞി, എന്നിവർ കല്ലുരുട്ടിയിലെ ഓഫീസിൽ തുക കൈമാറിയത്. സംഘടനയിലെ ക്യാമ്പയിനിൽ ലഭിച്ച മുഴുവൻ കണക്ക് വിവരങ്ങളും കമ്മിറ്റിയെ ബോധ്യപ്പെടുത്തി. വിവിധ മേഖലകളിൽ ഡ്രൈവർ ജോലി ചെയ്യുന്നവരാണ് ഏറിയ മെമ്പർമാരും, കോഴിക്കോട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനത്തിലും സേവന സന്നദ്ധ പ്രവർത്തനത്തിലും എന്നും തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നവരാണ് കോഴിക്കോട് ഡ്രൈവേഴ്സ്.100 രൂപ ചലഞ്ച് പ്രഖ്യാപിച്ചാണ് കോഴിക്കോട് ഡ്രൈവേഴ്സ് അപൂർവ്വ ജനിതക രോഗബാധിതരായ ആ മൂന്ന് പിഞ്ചോമന കളെ നെഞ്ചോട് ചേർത്തു പിടിച്ചത്. സംഘടനാ പ്രസിഡണ്ട് അനീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്ത ക്യാമ്പയിൻ ട്രഷറർ മൻസൂർ ചിലവൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ചക്രവർത്തി, പ്രമോദ് കുറ്റ്യാടി, ഷാജി മൊടക്കല്ലൂർ, അബ്ദുചാത്തമംഗലം, സനോജ് മുക്കം ജിസിസി, വിപിൻ കക്കോടി, രജീഷ് അബാബിൽ, തുടങ്ങിയവർ ക്യാമ്പയിൻ ക്രോഡീകരിച്ചു.ക്യാമ്പയിൻ പരിപൂർണ്ണ വിജയത്തിലെത്തിക്കാനും ആ കുരുന്നുകളെ ചേർത്തുപിടിച്ചവർക്കും കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു. ആ കുരുന്നുകളുടെ ചികിത്സയ്ക്കു ഇനിയും 30 കോടിയിൽ പരം തുക കണ്ടെത്തേണ്ടത് കൊണ്ട് സഹായം എത്രയും പെട്ടെന്ന് എത്തിക്കണമെന്നും എല്ലാവരും അതിനായി പരിശ്രമിക്കണം എന്നും ചികിത്സ കമ്മിറ്റിയും അറിയിച്ചു.



