News

എടവണ്ണപ്പാറ എളമരം റോഡില്‍ വീണ്ടും അപകടം, വിദ്യാർത്ഥി മരിച്ചു

എടവണ്ണപ്പാറ എളമരം റോഡില്‍ വീണ്ടും അപകടം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവും മലപ്പുറം ഈസ്റ്റ് ജില്ല ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ എടവണ്ണപ്പാറ കോലോത്തുംപറമ്പ് ബി എസ് കെ തങ്ങളുടെ മകനും കോടങ്ങാട് ദർസ് വിദ്യാർത്ഥിയുമായ സയ്യിദ് സഹീദ് തങ്ങൾ (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത് .മെഡിസിനുമായി പോകുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

ചാലിയപ്രം സ്കൂളിന് സമീപത്ത് എസ് വളവ് കഴിഞ്ഞ ഉടനെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ സഈദ് തങ്ങൾ തെറിച്ച് വീഴുകയായിരുന്നു . തന്നെ നാട്ടുകാർ ഉടൻ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞദിവസം ഇതേ റോഡിൽ ഇന്നോവ മറിഞ്ഞു 9 വയസ്സുകാരൻ മരിച്ചിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com