
ഗൂഡല്ലൂർ : നീലഗിരിയിൽ ഇനി പ്രദർശനങ്ങളുടെ കാലം. കോത്തഗിരി, കൂനൂർ, ഊട്ടി, തീട്ടുകൽ, ഗൂഡല്ലൂർ എന്നിവിടങ്ങളിലാണ് പ്രധാന വേനൽക്കാല പ്രദർശനോത്സവപരിപാടികൾ നടക്കുന്നത്.
പുഷ്പഫലപ്രദർശനം ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ 23-ന് തുടങ്ങും. ഊട്ടിയുടെ 200-ാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇതിന്റെ ഭാഗമായി നടക്കും.utsav.gov.in എന്ന സർക്കാർപോർട്ടലിൽ ഉത്സവത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.



