LOCAL NEWS

റോഡ്‌ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി:കേരള സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2021- 22 ൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കക്കാടംപൊയിൽ ചീങ്കണ്ണി റോഡ് നാടിന് സമർപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷനായി, വാർഡ് മെമ്പർമാരായ സീന ബിജു, ജെറീന റോയ് സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്,ഹനീഫ നരിക്കുന്നൻ, ഒ. എ സോമൻ, ജെറീഷ് ജെയിംസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com