
സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരം കൂടരഞ്ഞി പഞ്ചായത്തിന്റെ പരിധിയിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, കവറുകൾ, പ്ലേറ്റുകൾ ഗ്ലാസ്സുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, തെർമോകോൾ ഉൽപ്പന്നങ്ങൾ എന്നിവ നിരോധിച്ചിട്ടുള്ളതാണ്
ഇവയുടെ സംഭരണം,വില്പന പാടില്ല. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായി നിയമനടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും (പിഴ 50,000 വരെ) ആണ്.
⭕നീരുറവകളിലേക്കോ പൊതുനിരത്തിലേക്കോ പുഴകളിലേക്കോ ഡ്രൈനേജിലേക്കോ പൊതുസ്ഥലത്തിലേക്കോ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
പ്ലാസ്റ്റിക് കാരിബാഗുകൾ, 500 മില്ലി ലിറ്റർ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ,ബൗളുകൾ പേപ്പർ വാഴയില എന്നിങ്ങനെയുള്ള ഉൽപന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവമാലിന്യങ്ങൾ കൃത്യമായ യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറേണ്ടതാണ്. എല്ലാ മാസവും ഒരുതവണ ഹരിത കർമ്മ സേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിൽ നിന്നുള്ള യൂസർ ഫീ 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള യൂസർ ഫീ ചാക്ക് ഒന്നിന് 50 രൂപയും ഒന്നിലധികം വരുന്ന ഓരോ ചാക്കിന് 50 രൂപയുമാണ്. ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, യൂസർ ഫി നൽകുന്നതിൽ കുടിശ്ശിക വരുത്തുന്നവരിൽ നിന്നും പ്രസ്തുത തുക വസ്തുനികുതി കുടിശ്ശികയായി ഈടാക്കുന്നതാണ്.
⭕ പഞ്ചായത്ത് പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടിയന്തരമായി ലൈസൻസ് എടുത്ത് നിയമപരമായി പ്രവർത്തിക്കേണ്ടതാണ്
⭕ഇനി മുതൽ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഹരിത കർമ സേനക്ക് മാലിന്യം കൈമാറുമ്പോൾ ലഭിക്കുന്ന യൂസർഫീ രസീത് നിര്ബന്ധമായിരിക്കും
⭕അടുത്ത ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ സംയുക്ത പരിശോധന ഉണ്ടായിരിക്കും.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണന്ന്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



