
തിരുവമ്പാടി:കാട്ടു പോത്തിന്റെ ആക്രമണത്തിൽ മൂന്നു പേരുടെ ജീവൻ നഷ്ടപ്പെടുവാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആം ആദ്മി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ്ണാസമരവും അങ്ങാടിയിൽ വിശദീകരണ യോഗവും നടത്തി.
സണ്ണി. വി. ജോസഫ്, മനു പൈമ്പള്ളി, എബ്രഹാം വാമറ്റത്തിൽ, ജെയിംസ് മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. കർഷകനും കർഷകരുടെ വളർത്തുമൃഗങ്ങളും വനത്തിൽ പ്രവേശിച്ചാൽ കർഷകന്റെ പേരിൽ കേസെടുക്കാമെങ്കിൽ വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.പ്രസ്തുത വിഷയത്തിന്റെ ഉത്തര വാദിത്വം ഏറ്റെടുത്തു വനം മന്ത്രിയും കർഷകരെ സംരക്ഷിക്കാൻ കഴിയാത്ത കൃഷി മന്ത്രിയും രാജിവെക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യ പ്പെട്ടു.



