
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു പരീക്ഷയിൽ 95 ശതമാനം നേടി. സയൻസ്-97 ശതമാനം, ഹ്യുമാനിറ്റീസ് 95, കൊമേഴ്‌സ്-92. എല്ലാവിഷയത്തിലും 44 വിദ്യാർഥികൾ എ പ്ലസ് നേടി. ആകെ പരീക്ഷ എഴുതിയ 237 വിദ്യാർഥികളിൽ 225 പേർ ഉപരിപഠനത്തിന് അർഹരായി. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ ബയോളജി സയൻസ് വിദ്യാർഥി ഷാമിലി മരിയ ഷാനി 1200-ൽ 1200 മാർക്കും നേടി മലയോരത്തിന്റെ അഭിമാനമായി. 91.03 ആണ് ഇവിടെ വിജയശതമാനം. സയൻസ്-92.79, ഹ്യുമാനിറ്റീസ്-88.33, കൊമേഴ്‌സ്-90.38 എന്നിങ്ങനെയാണ് വിജയശതമാനം. 32 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 276 പേർ പരീക്ഷ എഴുതിയതിൽ 221 പേർ വിജയിച്ചു. 80 ശതമാനം വിജയം. 34 കുട്ടികൾ ഫുൾ എ പ്ലസ് നേടി. ബയോസയൻസിൽ 95 ശതമാനമാണ് വിജയം. കൂമ്പാറ ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 180 വിദ്യാർഥികളിൽ 165 പേർ ഉപരിപഠനത്തിന് അർഹരായി. സയൻസിൽ നൂറ് ശതമാനവും കൊമേഴ്‌സിൽ 90-ഉം ഹ്യുമാനിറ്റീസിൽ 84 ശതമാനവുമാണ് വിജയം



