LOCAL NEWSMUKKAM

നൂറാം വാർഷികത്തിൽ മികച്ച വിജയവുമായി നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു, എസ്.എസ്.എൽ. സി ഫലങ്ങൾ

മുക്കം : 1924 ൽ ആരംഭിച്ച നീലേശ്വരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികം, ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നീലാരവം എന്ന പേരിൽ മെയ് 16ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

ഈ ആഴ്ചയിൽ പ്രഖ്യാപിച്ച എസ്എസ്എൽസി ഹയർസെക്കൻഡറി ഫലങ്ങൾ സ്കൂളിൻറെ അക്കാദമിക മികവിന് മാറ്റുകൂട്ടുന്നു. പ്ലസ് ടു സയൻസിൽ 131 പേർ പരീക്ഷ എഴുതിയതിൽ 129 പേരും വിജയിക്കുകയുണ്ടായി. 23 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും 7 കുട്ടികൾക്ക് അഞ്ചു വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി.

65 പേർ പരീക്ഷ എഴുതിയ പ്ലസ് ടു കോമേഴ്സിൽ 64 പേർ വിജയിക്കുകയും മൂന്നു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും 10 കുട്ടികൾ അഞ്ച് വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു.

190 പേർ എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ 189 പേർ വിജയിക്കുകയുണ്ടായി . 33 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും 9 കുട്ടികൾക്ക് 9 വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.

പാഠ്യേതര വിഷയങ്ങളിലും ഈ സർക്കാർ സ്കൂൾ ഏറെ മുന്നിലാണ്. കഴിഞ്ഞ വർഷം നടന്ന മുക്കം ഉപജില്ല കലോത്സവത്തിലും ഉപജില്ല കായികമേളയിലും രണ്ടാം സ്ഥാനം നേടുകയുണ്ടായി. സംസ്ഥാന ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.

സ്കൂളിൻറെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ അക്കാദമിക നിലവാരം ഉയർത്താനും സംസ്ഥാന കായികമേളയിലും കലോത്സവത്തിലും ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയമേളകളിലും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിജയം കൈവരിക്കാനും ഉള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഒരു വർഷത്തെ ആഘോഷ പരിപാടികൾ സമാപിക്കുന്നതോടുകൂടി മുക്കം നഗരസഭയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ആയ നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഇനിയും ഏറെ മുന്നേറ്റം കൈവരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com