
മുക്കം: താഴക്കോട് ജിഎൽപി സ്കൂളിലെ കുട്ടികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ ഉബൈദുള്ള ആദ്ധ്യക്ഷ്യംവഹിച്ചു . പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ ടീച്ചറുടെ മേൽനോട്ടത്തിൽ എഴുതുന്ന ഡയറിയാണ് സമാഹരിച്ച് പുസ്തകരൂപത്തിലാക്കിയത്. ഒന്നാം ക്ലാസ്സ് അധ്യാപികമീന ജോസഫ് ഡയറിപ്പതിപ്പ് കലിക – ഏറ്റുവാങ്ങി. മുൻസിപ്പൽ വിദ്യാഭ്യാസ സമിതി ചെയർമാൻ ഇ സത്യനാരായണൻ, താഴക്കോട് സ്കൂൾ വികസന സമിതി ട്രഷറർ രാമചന്ദ്രൻ മാസ്റ്റർ,എസ്.എം.സി ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. കൗൺസിലർ എം.വി രജനി, താഴക്കോട് സ്കൂൾ വികസന സമിതി അംഗങ്ങളായ സന്തോഷ് പെരളിയിൽ, മോഹനൻ .കെ എം എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു. ആത്മകഥാംശമുള്ള എഴുത്തുമായി കുഞ്ഞുമക്കൾ മുന്നേറട്ടേയെന്ന് ചെയർമാൻ പി.ടി. ബാബു, ഇ സത്യനാരായണൻ മാസ്റ്റർ, കെ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.കെ ജയതി സ്വാഗതവും എം.പി.ഖൈറുന്നീസ നന്ദിയും പറഞ്ഞു .സ്വന്തം കവിത ആലപിച്ച നാലാം ക്ലാസ്സിലെ അമീന മീന്നത്ത് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.



