kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പൗരാവകാശങ്ങളിൽ തുല്യനീതി നടപ്പാക്കണം: ആൾ ഇന്ത്യ ഒ.ബി.സി-എസ്.സി-എസ്.ടി മഹാജനസംഘം.

കോഴിക്കോട്: പൗരാവകാശങ്ങളിൽ തുല്യനീതിയും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ആൾ ഇന്ത്യ ഒ.ബി.സി-എസ്.സി-എസ്.ടി മഹാജനസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖനും വിദ്യാഭ്യാസ നവോത്ഥാന നായകനുമായ മൗലാനാ അബ്ദുൾ കലാം ആസാദിനെ കൺവെൻഷൻ അനുസ്മരിച്ചു.വിദ്യാഭ്യാസം സമ്പന്ന വിഭാഗങ്ങളുടെ മാത്രം അവകാശമാകരുതെന്നും ജാതി, മതം, ഭാഷ, ലിംഗം, സാമ്പത്തികാവസ്ഥ തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി തുല്യനീതി ലഭ്യമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.സംഘടനാ ഭാരവാഹികളായ ആർ. ബാബുസാം, കെ. സോമശേഖരൻ നായർ, എ.കെ. മുഹമ്മദ്, ടി.പി. സുരേഷ്, മുഹമ്മദ് ഇല്യാസ്, ദാമോദരൻ കോഴഞ്ചേരി, സക്കരിയ പള്ളിക്കണ്ടി, അൽഫോൻസ ടീച്ചർ എന്നിവർ സംസാരിച്ചു. എ.കെ. സിദ്ധീഖ് സ്വാഗതവും കെ. ബാവൻകുട്ടി നന്ദിയും പറഞ്ഞു. യോഗത്തിൽ ഷുക്കൂർ ബാബു കൊടുവള്ളി (പ്രസിഡന്റ്), കുര്യൻ ജോസഫ് മുക്കം (ജനറൽ സെക്രട്ടറി), എം.വി. മുഹമ്മദ് കോയ അടിവാരം (ഖജാഞ്ചി) എന്നിവരടങ്ങുന്ന 11 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com