
മുക്കം: കഴിഞ്ഞദിവസം മരണപ്പെട്ട കോഴിക്കോട് – മുക്കം- തിരുവമ്പാടി റൂട്ടുകളിലെ വിവിധ ബസ്സുകളിൽ ഡ്രൈവറായിരുന്ന റാഷിദിന്‍റെ കുടുംബത്തിന് സഹായം നല്‍കി സഹപ്രവര്‍ത്തകര്‍.
കുടുംബത്തിന്റെ അത്താണിയായിരുന്ന റാഷിദിന്റെ ആകസ്മിക മരണം കുടുംബത്തെ പോലെ തന്നെ സഹപ്രവർത്തകരെയും ഏറെ കണ്ണീരിലാഴ്ത്തി.സഹപ്രവർത്തകർ സ്വരൂപിച്ച സഹായത്തിന്‍റെ ഒന്നാം ഗഡു ഒരു ലക്ഷം രൂപ വാര്‍ഡ് മെമ്പര്‍ ഹക്കീം മാസ്റ്റര്‍ മുഖാന്തിരം മഹല്ല് ഫ്രസിഡന്റ് ബീരാന്‍ ഹാജിക്ക് കൈമാറി.പണം സ്വരൂപിക്കുന്നതിന് ബസ് ഓണര്‍മാരായ യഹ്‌കൂബ് ചൈത്രം, ബാപ്പു ടി പി എസ്, കാസിം എന്നിവരും ബസ് തൊഴിലാളികളായ ഷമീർ ബാബു, ഇഹ്‌ലാസ് പി.സി തുടങ്ങിയവരും നേതൃത്വം നല്‍കി.



