
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു.
മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത് പരിക്കേറ്റ യാത്രക്കാരെ പ്രദേശത്തെ വിവിധ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5.15നായിരുന്നു അപകടം
മുക്കം പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനം നടത്തി.നിലവിൽ സംസ്ഥാനപാത ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട് യാത്രക്കാർ മറ്റു റോഡുകളെ ആശ്രയിക്കുക



