
തിരുവമ്പാടി:ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള സർക്കാർ അർദ്ധ സർക്കാർ സ്കൂളുകൾക്ക് സൗജന്യ പാസ് വിതരണം ഇന്നുമുതൽ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സബ് ഡിപ്പോയിൽ(ബസ്റ്റാൻഡ് ബിൽഡിങ്ങിന് മുകൾവശം) നിന്നും കാർഡിന് 10 രൂപയും പ്രോസസിംഗ് ചാർജ് 100 രൂപയും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9. 30 മുതൽ 12.30 വരെ പ്രവർത്തിക്കുന്ന കൺസെഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
ആവശ്യമുള്ള രേഖകൾ • കെഎസ്ആർടിസി ഫോം • കോഴ്സ് സർട്ടിഫിക്കറ്റ് • ആധാർ കാർഡ് കോപ്പി • സ്റ്റാമ്പ് സൈസ് ഫോട്ടോ 2 എണ്ണംസർക്കാർ അവധി ദിവസങ്ങളിൽ കൗണ്ടർ പ്രവർത്തിക്കുന്നതല്ല



