LOCAL NEWSTHIRUVAMBADY

സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് അമ്പലപ്പാറയിൽ തിരുവമ്പാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിന്റെയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് വാർഡ് മെമ്പർ ഷൗക്കത്തലി കൊല്ലളത്തിൽ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ജനമൈത്രി പോലീസിലെ സിന്ധു എ.ടി, ജിഷാദ് ഹസ്സൻ മലബാർ ഗോൾഡ് പ്രതിനിധികളായ ബഷീർ, പ്രജീഷ്, രഞ്ജിത്ത് ഡേ. ഷഹദ എന്നിവർ പങ്കെടുത്തു.രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറോളം ആളുകളുടെ രോഗനിർണയം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com