
മുക്കം : നാടൊട്ടുക്ക് വിദ്യാലയങ്ങളിൽ അസംബ്ലിയും പ്രശ്നോത്തരിയും പ്രതിജ്ഞയുമറ്റുമായി പരിസ്ഥിതി ദിനാചരണം നടത്തിയപ്പോൾ താഴക്കോട് ജി.എൽ.പി.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം മുക്കത്തെ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന സർക്കാരിൻ്റെ വനമിത്ര അവാർഡ് ജേതാവും പൊതുപ്രവർത്തകനുമായ ദാമോദരൻ കോഴഞ്ചേരിയോടൊപ്പം മുളങ്കാട്ടിൽ നടത്തി. താഴക്കോട് ഗവ: എൽ പി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് ദാമോദരൻ കോഴഞ്ചേരി.
പ്രകൃതി നടത്തവും ക്ലാസ്സും കുട്ടികൾക്ക് തികച്ചും വേറിട്ട അനുഭവമായിമാറി.വിദ്യാർത്ഥികൾക്കിടയിൽ നിന്ന് പുതിയ പരിസ്ഥിതി പ്രവർത്തകർ രൂപപ്പെട്ടു വരേണ്ടതിൻ്റെ ആവശ്യകത ബോധവത്കരണ ക്ലാസ്സിൽ ദാമോദരൻ കോഴഞ്ചേരി ചൂണ്ടിക്കാട്ടി. ഇരുവഞ്ഞിപ്പുഴയു ടെ തീരത്ത് തൻ്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ മുളങ്കാട് വളർത്തിയെടുത്ത കഥ ദാമോദരൻ വിവരിച്ചത് കുട്ടികളിൽ വലിയ കൗതുകമുണർത്തി പിടിഎ പ്രസിഡൻ്റ് അബ്ദുറഹ്മാൻ ,ഹെഡ് മിസ്ട്രസ് ജയതി സി.കെ, സലോമി പി.പി, ലേഖ ഇ.പി, അബ്ദുൾ സലാം , ഫാസിൽ , ബിജു .മീന ജോസഫ്, എന്നിവർ കുട്ടികളെ അനുഗമിച്ചു.



