LOCAL NEWSMUKKAM

നൈറ്റ് പെട്രോളിങ് ശക്തമാക്കണം വ്യാപാരികൾ

മുക്കം: മലയോര മേഖലകളിലെ അങ്ങാടികളിൽ നൈറ്റ് പെട്രോളിങ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജക മണ്ഡലം നേതൃത്വയോഗം അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മുക്കം അങ്ങാടിയിലും പരിസരത്തും ഇരുപതോളം കടകളിൽ കവർച്ചകളും, കവർച്ച ശ്രമങ്ങളും നടന്നിരുന്നു.

മുക്കം മുനിസിപ്പാലിറ്റിയും, പോലീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി അങ്ങാടികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ വി ഇ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ആവശ്യപ്പെട്ടു.

മുക്കം വ്യാപാര ഭവനിൽ വെച്ച് നടന്ന നിയോജകമണ്ഡലം നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷൻ ആയിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, ട്രഷറർ എം ടി അസ്ലം, മുക്കം യൂണിറ്റ് പ്രസിഡണ്ട് അലി അക്ബർ, ബേബി വർഗീസ്, ബി മൊയ്തീൻകുട്ടി, പി പി അബ്ദുൽ മജീദ്, മുഹമ്മദ് പാതിപ്പറമ്പിൽ, പി ടി ഹാരിസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com