
വൈത്തിരിയിൽ ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പരിക്കേറ്റ യാത്രക്കാരുമായി വൈത്തിരിയിൽ നിന്നും മൂന്ന് ആംബുലൻസുകൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കടന്നു പോകുന്നു. ഒന്നാമത്തെ ആംബുലൻസ് വൈത്തിരിയിൽ നിന്നും 3.10 ന് പോന്നു കഴിഞ്ഞു. ബാക്കി രണ്ട് ആംബുലൻസുകൾ അല്പസമയത്തിനകം വൈത്തിരിയിൽ നിന്നും പുറപ്പെടും. വൈത്തിരി >അടിവാരം >താമരശ്ശേരി ചുങ്കം > ഓമശ്ശേരി > മുക്കം >അരീക്കോട് വഴിയാണ് ആംബുലൻസുകൾ കടന്നു പോകുന്നത് ഇതുവഴി യാത്ര ചെയ്യുന്ന യാത്രക്കാർ വാഹനങ്ങൾ ഒതുക്കി ആംബുലൻസിന് വഴി നൽകുക



