
കോഴിക്കോട്:ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിൽ ഉപയോഗിക്കുവാനുള്ള വോട്ടിംഗ് മെഷീനുകളുടെ മോക് പോൾ നടന്നു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക് പോളാണ് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കലക്ടർ എ.ഗീതയുടെ നേതൃത്വത്തിൽ നടന്നത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഗോഡൗണിലാണ് മോക് പോൾ നടത്തിയത്.
തിരുവമ്പാടി മണ്ഡലത്തിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂൺ ഒന്നു മുതൽ നടന്നു വരികയായിരുന്നു. പ്രാഥമിക ഘട്ട പരിശോധന പൂർത്തിയാക്കിയ മെഷീനുകളുടെ അഞ്ച് ശതമാനമാണ് മോക് പോളിന് വിധേയമാക്കിയത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഹിമ കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



