KOODARANCHILOCAL NEWS

കൂരോട്ടുപാറയിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്

കോടഞ്ചേരി:നെല്ലിപൊയിൽ ഇന്ന് വൈകുന്നേരം കൂരോട്ടുപാറ രാമറ്റം പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ നാട്ടുകാരും, പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ജീപ്പ് കൂരോട്ടുപാറക്ക് സമീപം രാമറ്റം പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചു കയറി.

കൂരോട്ടുപാറയിൽ നിന്ന് നെല്ലിപ്പൊയിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽപ്പെട്ട വാഹനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കരാറുകാരന്റെ തൊഴിലാളികളായ അന്യസംസ്ഥാനക്കാരാണ് അപകടത്തിൽ പെട്ടതെന്ന് സൂചന..കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com