News

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് മെഡിസെപ്/ കെഎഎസ്പി-ക്ക് കീഴിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർക്ക് ജൂലൈ 20 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന‌ടുത്തു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 235005

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ:  അപേക്ഷ 18 വരെ

സിവിൽസ്‌റ്റേഷനു സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജൂലൈ 18 വരെ ദീർഘിപ്പിച്ചു.  വിവരങ്ങൾക്ക് വെബ്സൈറ്റ്: www.fcikerala.org

പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ  ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ യുവതീ യുവാക്കൾക്കായി ഒരു വർഷം ദൈർഘ്യമുള്ള ‘ഒ’ ലെവൽ കമ്പ്യൂട്ടർ കോഴ്‌സ് (ഡിസിഎ യ്ക്ക് തുല്യം) ആരംഭിച്ചു. പാലക്കാട് കെൽട്രോൺ എജ്യൂക്കേഷൻ സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്‌സിന് ചേരാം. വിവരങ്ങൾക്ക് ഫോൺ :  9847597587, 0471-2332113, 8304009409

ക്വട്ടേഷൻ
ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിനു കീഴിലെ ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര പ്രീമെട്രിക് ഹോസ്റ്റലുകളിലെ   അന്തേവാസികൾക്ക് നൈറ്റ് ഡ്രസ്സ് ലോവർ ആൻഡ് ടി-ഷർട്ട് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന്  ക്വട്ടേഷൻ ക്ഷണിച്ചു. സിവിൽ സ്റ്റേഷനിലെ  ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർക്ക് ജൂലൈ 18 മൂന്ന് മണി വരെ ക്വട്ടേഷനുകൾ നൽകാം. ഫോൺ : 0495 2376364.

ആസൂത്രണ സമിതി യോഗം 19-ലേക്ക് മാറ്റി

സുലേഖ സോഫ്റ്റ് വെയറിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുളള വാലിഡേഷൻ അപ്‌ഡേറ്റ് ചെയ്യാൻ കാലതാമസം വന്നതിനാൽ ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 19-ലേക്ക് മാറ്റി.  ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ ഉച്ചയ്ക്ക് 2.30 നാണ് യോഗം.  

വനിതാ കമ്മിഷൻ സിറ്റിംഗ് 12-ന്

കേരള വനിതാ കമ്മീഷൻ സിറ്റിംഗ് ജൂലൈ 12-ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ നടക്കും.

ടെൻഡർ ക്ഷണിച്ചു

പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴ് പഞ്ചായത്തുകളിലായുള്ള 171 അങ്കണവാടികളിൽ സന്ദർശനം നടത്തുന്നതിനും ഓഫീസ് ആവശ്യത്തിനുമായി 2022 സെപ്റ്റംബർ ഒന്ന് മുതൽ 2023 ഓഗസ്റ്റ് 31 വരെയുളള ഒരു വർഷത്തേക്ക് ജീപ്പ്/ കാർ വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21 ഉച്ചക്ക് 2.30 വരെ.

അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനം

സംസ്ഥാന പട്ടിക ജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്നും കോഴിക്കോട് ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ബിടെക്/ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  അവസാന തീയതി ജൂലൈ 21. ഫോൺ: 0495 2370379, 2370657

ടെൻഡർ

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കെ എ എസ് പി, ജെ എസ് എസ് കെ , ജെ എസ് വൈ രോഗികൾക്ക് കളർ ഡോപ്ലർ , യു.എസ്.ജി സി.ടി സ്‌കാൻ ആൻഡ് എം.ആർ.ഐ ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 രാവിലെ 11 മണി. ഫോൺ: 0495 2365367

ബോട്ട് വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു

ട്രോളിങ് നിരോധന കാലയളവിന് ശേഷം ജില്ലയിൽ പട്രോളിങ്ങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത ട്രോളിങ് നിരോധനം തുടങ്ങുന്നതു വരെ യന്ത്രവത്കൃത ബോട്ട് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള ബോട്ടുടമകളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 ഉച്ചയ്ക്ക് ശേഷം 3 മണി. ഫോൺ: 0495 2414074, 9496007052

വെറ്ററിനറി ഡോക്ടർ: അഭിമുഖം 11 ന്

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിത്സാ സൗകര്യം ഏർപ്പെടുത്താൻ വെറ്ററിനറി ഡോക്ടറെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും.  താത്പര്യമുളളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 രാവിലെ 11 മണിയ്ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 2768075

വിവിധ തസ്തികകളിൽ പി.എസ്‌.സി വിജ്ഞാപനം

കേരള പി.എസ്‌.സി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ ജൂൺ 15-ലെ ഗസറ്റ് വിജ്ഞാപനം,  പി.എസ്.സി ബുളളറ്റിൻ,  കമ്മിഷന്റെ വെബ്സൈറ്റായ www.keralapsc.gov.in എന്നിവയിൽ ലഭിക്കും.

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 13 ന് രാവിലെ 10  മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ  ഒഴിവുളള എച്ച്.ആർ. ട്രെയിനി, എസ്.ഇ.ഒ. ട്രെയിനി, ഗ്രാഫിക് ഡിസൈനർ,  മാർക്കറ്റിംഗ് മാനേജർ, സെയിൽസ് കോഓർഡിനേറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കുടുതൽ വിവരങ്ങൾക്ക് calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ & വാട്‌സ്ആപ്പ് നമ്പർ – 0495 237017

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് 740 രൂപ ദിവസവേതനത്തിന് രണ്ട് മാസത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിസിഎ/പിജിഡിസിഎ/ കെജിടിഇ വേഡ് പ്രൊസസിംഗ്. കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം. സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകളുമായി ജൂലൈ 12ന്  രാവിലെ 10 മണിക്ക്  സിവിൽ സ്‌റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ലെ അഭിമുഖത്തിൽ പങ്കെടുക്കാം.

ആട് വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 13, 14 തീയതികളിൽ ആട് വളർത്തലിൽ രണ്ട് ദിവസത്തെ പരിശീലനം നൽകുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 12-നകം 04972- 763473 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.

ഗസ്റ്റ് ലക്ചറർ നിയമനം

വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വകുപ്പുകളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. അഭിമുഖം ജൂലൈ 12, 13, 15, 19, 21 തീയതികളിൽ കോളേജ് ഓഫീസിൽ നടക്കും. ഫോൺ: 0495- 2383924, www.kgptc.in

ക്യാച്ച് ദ റെയ്ൻ 2022  ക്യാമ്പയിൻ: ജൂലൈ 11 മുതൽ ജില്ല സന്ദർശിക്കും

ജലശക്തി അഭിയാൻ ക്യാച്ച് ദ റെയ്ൻ 2022 ക്യാമ്പയിനുമായി ബന്ധപ്പെട്ട് രാഹുൽ ജെയിനിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ജൂലൈ 11 മുതൽ 13 വരെ ജില്ല സന്ദർശിക്കും. ആദ്യ ദിവസമായ 11ന്  രാവിലെ 12 മുതൽ ഒരു മണി വരെ പ്രസന്റേഷൻ ഉണ്ടായിരിക്കും. രണ്ടാം ദിവസം കേന്ദ്രസംഘം വിവിധ വകുപ്പുകൾ നടപ്പാക്കിയ പദ്ധതികൾ സന്ദർശിക്കും. മൂന്നാം  ദിവസം ഉച്ച കഴിഞ്ഞ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘത്തിന്റെ വിശകലനവും ഉണ്ടായിരിക്കുമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.

പാർട്ട് ടൈം കൗൺസിലർ നിയമനം

സർക്കാർ എൻജിനീയറിംഗ് കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം കൗൺസിലർ നിയമനം നടത്തുന്നു. ആഴ്ചയിലൊരിക്കൽ ഉച്ചയ്ക്ക് ശേഷമാണ് പ്രവൃത്തി സമയം. യോഗ്യത: രണ്ട് വർഷ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി/ സൈക്യാട്രിക് ആൻഡ് സോഷ്യൽ വർക്ക് കോഴ്‌സ് (റെഗുലർ). അഭിമുഖം ജൂലൈ 11 ന് രാവിലെ 10 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് http://geckkd.ac.in

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 11-ാം ക്ലാസ് പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ1 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തീയതി ജൂലൈ 22. വിവരങ്ങൾക്ക് ഇ-മെയിൽ: ihrd.itd@gmail.com.

മെഡിക്കൽ ഓഫീസർ അഡ്‌ഹോക്ക് നിയമനം

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനും. താത്പര്യമുള്ളവർക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഫിസിഷ്യൻ: അഭിമുഖം 12ന്

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിലെ ഫിസിഷ്യന്റെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: മെഡിസിനിൽ എം.ഡി, ഡി.എൻ.ബി മെഡിസിൻ. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക്  ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.

ടെൻഡർ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള തണ്ടാർക്കുന്നുമ്മൽ, മുണ്ടപ്പിലാക്കൂൽ കുടിവെള്ള പദ്ധതി (അത്തോളി) പമ്പ് സെറ്റ് സ്ഥാപിക്കൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ജൂലൈ 15 ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. ഫോൺ: 0496 2630800.

സൗജന്യ കോഴ്സ് പ്രവേശനം

കേരളാ നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരള) വകുപ്പിന്റെ കീഴിലെ കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./ എസ്.ടിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി, ടൈപ്പ്‌ റൈറ്റിംഗ്/കംപ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്‌സ് നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 38 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. സിവിൽ സ്റ്റേഷനിലെ ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ജൂലൈ 13. ഫോൺ: 0495-2376179 .

അപേക്ഷ  ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ആർ.ബി.എസ്.കെ നഴ്‌സ്, ഓഡിയോളജിസ്റ്റ്, ന്യൂട്രിഷ്യനിസ്റ്റ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in- ൽ ലഭിക്കും. യോഗ്യരായവർക്ക് ജൂലൈ 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം.

പോസ്റ്റ്, ലിങ്ക്:

ആർ.ബി.എസ്.കെ നഴ്‌സ്-  
ഓഡിയോളജിസ്റ്റ്- 
ന്യൂട്രിഷ്യനിസ്റ്റ്-

ടെൻഡർ ക്ഷണിച്ചു

കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലന പരിപാടികൾ/ മീറ്റിംഗുകളിലേക്ക് ഭക്ഷണസാധനങ്ങൾ പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് (റേറ്റ് കോൺട്രാക്ട്) ഏജൻസികളിൽ/ സ്ഥാപനങ്ങളിൽനിന്നും ടെൻഡർ ക്ഷണിച്ചു. ജൂലൈ 18 വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 0495- 2374990.

തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14, തീയതികളിലായി തീറ്റപ്പുല്‍ കൃഷി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് , ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം.  താത്പര്യമുള്ളവര്‍ ജൂലൈ 11  ന് വൈകീട്ട് അഞ്ചിനകം dd-dtc-kkd.dairy@kerala.gov.in എന്ന ഇ- മെയില്‍ വിലാസത്തിലോ 0495- 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യണം.

വനിതകൾക്ക് സൗരോർജ്ജ മേഖലയിൽ പരിശീലന പരിപാടി

ഊർജ്ജവകുപ്പിനു കീഴിലുള്ള അനെർട്ടും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും സഹകരിച്ച് വനിതകൾക്ക് മാത്രമായി സൗരോർജ്ജ മേഖലയിൽ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓരോ ജില്ലയിലും 10 പേർക്ക് വീതമാണ് അവസരം ലഭിക്കുക. അനെർട്ടിന്റെ വെബ്‌സൈറ്റ് ആയ www.anert.gov.in-ൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം.  അവസാന തീയ്യതി ജൂലൈ 20.  കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയവർക്ക്  കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസും അനെർട്ടും സംയുക്തമായി സർട്ടിഫിക്കറ്റുകൾ നൽകും. ഫോൺ: 9188119431, 18004251803.

സാനിറ്റേഷൻ വർക്കർ/ കുക്ക്: കൂടിക്കാഴ്ച 13 ന്

ജില്ലാ ആയുർവേദ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കർ/ കുക്ക് തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 13 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ. വിദ്യാഭ്യാസയോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി: 18നും 50 നും മധ്യേ. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ആധാർ കാർഡ് കോപ്പിയും സഹിതം 10 മണിക്കകം ഭട്ട്റോ‍ഡിലെ  ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. ഫോൺ:  0495 2382314.

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും ഈ സീസണിലേക്കുള്ള (ഖാരിഫ് 2022) വിഞാപനമായി. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഓരോ പഞ്ചായത്തിനും വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥാ നിലയത്തിൽ ഇൻഷുറൻസ് കാലയളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചും, വെള്ളപ്പൊക്കം, കാറ്റ് ( വാഴ, കവുങ്ങ്, കൊക്കോ, ജാതി, കുരുമുളക് എന്നീ വിളകൾക്ക് മാത്രം), ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രം.

ഓരോ  ഇൻഷുറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കർഷകർക്ക് ഓൺലൈനായും (www.pmfby.gov.in), സി.എസ്.സി ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും, ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. വിഞ്ജാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ അതാത് ബാങ്കുകൾ പദ്ധതിയിൽ ചേർക്കേണ്ടതാണ്

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ കോപ്പി, നികുതി രസീതിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകരാണ് എങ്കിൽ പാട്ടക്കരാർ കോപ്പി എന്നിവ കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസുമായോ 0471- 2334493 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1800-425-7064

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com