
മുക്കം: നഗരസഭയിൽ മരാമത്ത് വകുപ്പിനു കീഴിലെ മുത്തേരി കല്ലുരുട്ടി റോഡിന് 5.38 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.2021ൽ 5 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും ഉപരിതലം പുതുക്കലിന്റെ കാലാവധി തീരാത്തതിനാൽ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചിരുന്നില്ല.കഴിഞ്ഞ ഡിസംബറിൽ ഡിപിഎൽ കാലാവധി തീർന്നപ്പോഴേക്കും റേറ്റ് പരിഷ്കരണവും വന്നു.ഇതോടെയാണ് 3.4 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന് പുതിയ ഭരണാനുമതി വേണ്ടി വന്നതെന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് പരിഷ്കരണ പ്രവൃത്തി നടത്തുക.സാങ്കേതികാനുമതിയാണ് ഇനി ലഭിക്കേണ്ടത്.



