
തിരുവമ്പാടി:ചൂലൂർ സി.എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കാൻ ഖത്തർ കെ.എം.സി.സി. തിരുവമ്പാടി മണ്ഡലം പ്രവർത്തകർ നടത്തിയ സന്ദർശനം ഏറെ ഹൃദ്യമായി. സെന്റർ ചെയർമാനും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടരിയുമായ ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് എം.പിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ നിറഞ്ഞ സ്നേഹത്തോടെ കെ.എം.സി.സി ക്കാരെ സ്വീകരിച്ചു.
സെന്റർ എക്സിക്യൂട്ടീവ് റൂമിൽ വെച്ച് ഇ.ടി. പ്രവർത്തകരെ അഭിസംബോധന ചെയ്തു.വേറിട്ട ശൈലിയിലൂടെ പ്രവർത്തിക്കുന്ന ചൂലൂർ സെന്ററിനെ മാതൃകാസ്ഥാപനമാക്കി മാറ്റുവാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹരിതാഭമായ അന്തരീക്ഷം സൃഷ്ടിക്കാൻ സെന്ററിനകത്ത് തൈകൾ നട്ടുവളർത്തുന്നത് ഇ.ടി. പ്രത്യേകം ചൂണ്ടിക്കാട്ടി. വൈകാതെ ചൂലൂർ സെന്റർ എക്കോ ഫ്രണ്ട്‌ലി ആയി മാറുമെന്നും ബഷീർ സാഹിബ് പറഞ്ഞു.ജനറൽ സെക്രട്ടരി കെ.എ.ഖാദർ, പി.ആർ. ഒ. കെ.പി.യു. അലി തുടങ്ങി സെന്റർ ഭാരവാഹികൾ സന്നിഹിതരായിരുന്നു.മണ്ഡലം പ്രസിഡണ്ട് ഇ.എ. നാസർ, സീനിയർ വൈസ് പ്രസിഡണ്ട് പി.എം. മുജീബുറഹ്മാൻ, വൈസ് പ്രസിഡണ്ട് അക്ബർ പൂളപ്പൊയിൽ, മുൻ ജില്ലാ സെക്രട്ടരി ഇ.കെ. മായിൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡണ്ട് ടി.ടി.അബ്ദുറഹ്മാൻ, മുക്കം മുൻസിപ്പൽ പ്രസിഡണ്ട് മഠത്തിൽ അബ്ദുൽ ഖാദർ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് അനീസ് കലങ്ങോട്ട്, ട്രഷറർ ജമാൽ ചെറുവാടി, സെക്രട്ടരി കെ. ഉമർ സാദിഖ്, തിരുവമ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടരി കെ.എ.വാഹിദ്, പുതുപ്പാടി പഞ്ചായത്ത് ട്രഷറർ ഷൈജൽ ഒടുങ്ങാക്കാട്, കെ.ടി. ഇബ്രാഹിം,, നിസാർ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാനും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യത ഉൾക്കൊള്ളാനും സന്ദർശനം വഴിവെച്ചു.


