LOCAL NEWS

വിജയിയുടെ പിറന്നാൾ കായിക താരങ്ങളോടൊപ്പം ആഘോഷിച്ച് ഫാൻസ്

പുല്ലൂരാംപാറ : മുക്കം വിജയ് ഫാൻസിൻ്റെ (പോക്കിരി തലവൻസ്, മുക്കം ഏരിയ കമ്മിറ്റി) നേതൃത്വത്തിൽ , ദളപതി വിജയുടെ 49 ആം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ യുവ കായിക താരങ്ങൾക്ക് സ്പോർട്സ് ഹോസ്റ്റലിലേക്ക് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു. മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികളും , വിജയ് ഫാൻസ് മുക്കം ഏരിയ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിജയ് ഫാൻസ് മുക്കം ഏരിയ കമ്മിറ്റി ട്രഷറർ ആനന്ദ് ശങ്കർ ചടങ്ങിൽ സ്വാഗതം ചെയ്തു സംസാരിച്ചു.

മുൻ തിരുവമ്പാടി ഗ്രാംപഞ്ചായത്ത് പ്രസിഡൻ്റും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചെയർമാനുമായ പി ടി അഗസ്റ്റിൻ ഭക്ഷണ സാമഗ്രികൾ വിജയ് ഫാൻസിൽ നിന്നും ഏറ്റുവാങ്ങി നന്ദി പറഞ്ഞു. വിജയ് ഫാൻസ് മുക്കം ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ജെബിൻ, എക്സിക്യൂട്ടീവ് അംഗം ശരത്ത് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com