LOCAL NEWS

റോഡ് പണി കഴിഞ്ഞപ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായി

കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിൽ ആയിട്ട് ഏകദേശം അഞ്ചു വർഷത്തോളമായി. അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിന്റെ വികസനത്തിന്റെ ഫലമായി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായത്. തോണിപ്പാറ കുടുംബം നൽകിയ ഒരു സെന്റ് സ്ഥലത്താണ് അന്ന് ഗ്രാമപഞ്ചായത്ത് ബസ് സ്റ്റോപ്പ് നിർമ്മിച്ചത്.

ബസ്റ്റോപ്പിന് സമീപം താമസിക്കുന്നവരും മാമ്പറ്റപ്പാറയിൽ നിന്ന് വരുന്ന അമ്പതോളം കുടുംബങ്ങളിലെ വിദ്യാർഥികളും പൊതുജനങ്ങളും ഈ ബസ്റ്റോപ്പ് ആണ് ഉപയോഗിച്ചിരുന്നത്. ബസ്റ്റോപ്പ് പുതുക്കി പണിയുന്നതിന് വേണ്ടി പഞ്ചായത്ത് പ്രമേയം പാസാക്കുകയും റോഡ് നിർമ്മിക്കുന്ന കിഫിയുടെ അസിസ്റ്റന്റ് എൻജിനീയർക്ക് വാർഡ് മെമ്പർ നിവേദനം നൽകിയിട്ടുണ്ട്. പരിസരവാസികൾ ചേർന്ന് ഒരു ജനകീയ കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com