
തിരുവമ്പാടി:ലഹരിവിരുദ്ധ ദിനത്തിൽ സേക്രഡ് ഹാർട്ട് യു.പി സ്കൂൾ വിദ്യാലയങ്കണത്തിൽ നിന്നാരംഭിച്ച തെരുവുനാടകം ലഹരിക്കെതിരെ പോരാടാൻ പുതുതലമുറയെ ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയും, മുദ്രാവാക്യവും ചൊല്ലുകയും, ലഹരിക്കെതിരെ പൊരുതാമെഴുതാം. . . പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് തിരുവമ്പാടി, പാമ്പിഴഞ്ഞപാറ , ഗേറ്റും പടി, താഴെ തിരുവമ്പാടി, തോട്ടത്തിൽ കടവ് എന്നിവിടങ്ങളിൽ രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും , വാർഡ് മെമ്പർമാരുടെയും സഹകരണത്തോടെ തെരുവുനാടകം അവതരിപ്പിക്കുകയും ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ, വാർഡ് മെമ്പർ ലിസി അബ്രഹാം, അധ്യാപകരായ മോളി വർഗീസ്, സി. സോളി മാത്യു, ജോഷി മാത്യു, അബ്ദുറബ്ബ്, അയൂബ്, ജെഫിൻസെബാസ്റ്റ്യൻ, ധന്യ ആന്റണി, ഷാഹിന, സിനി ആന്റണി എന്നിവരും പി.ടി.എ പ്രസിഡന്റ് ഷിജു, എം.പി.ടി.എ പ്രതിനിധികളായ ബിൻ സി, നഹീമ സലാം എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികളായ അനുഗ്രഹ വി എസ്, വൈഗ, അമുകേഷ്, അഗ്രജ്, നബീൽ, ആദിനിഷാദ്, ആദിദേവ്, ആദിൽ കെ.എസ് എന്നിവരും , സ്കൗട്ട് , ഗൈഡ്, ജെ. ആർസി വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.



