LOCAL NEWS

ജൽജീവൻ പദ്ധതിക്കായി വെട്ടിക്കീറിയ റോഡ് ഗതാഗതയോഗ്യമാക്കിയില്ല

തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിയക്കായി വെട്ടിക്കീറിയ റോഡ് രണ്ടാഴ്ചയായിട്ടും ഗതാഗത യോഗ്യമാക്കിയില്ലെന്ന് ആക്ഷേപം. ഗ്രാമപ്പഞ്ചാത്തിലെ പുന്നക്കൽ തുരുത്തിൽ വട്ടപ്പലം റോഡിനെ ചൊല്ലിയാണ് പരാതി. 900 മീറ്റർ ദൈർഘ്യമുള്ള റോഡിൻ 200 മീറ്റർ ഭാഗം പൈപ്പിടുന്നതിനായി കിളച്ചുകീറിയിരു ന്നു. ഇത് മണ്ണിട്ട് മൂടിയെങ്കിലും മതിയായ അളവിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാഞ്ഞതിനാൽ തുടർച്ചയായ മഴയിൽ റോഡാകെ ചെളിക്കളമായി മാറിയിരിക്കുകയാണ്.

വാഹനഗതാഗതം തീർത്തും അസാധ്യമായി. കാൽനടയാത്രയും ദുസ്സഹം. ക്വാറി അവശിഷ്ടങ്ങൾ നിറച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഒട്ടേറെ തവണ പറഞ്ഞെങ്കിലും ജൽ ജീവൻ മിഷൻ അധിക്ടർ ചെവിക്കൊണ്ടില്ലെന്ന് പരിസരവാസി ജോജി തോമസ് പറയുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്.അഞ്ച് കുടുംബങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സ്കൂൾ കുട്ടികളും വാർധക്യ സഹജമായ അസുഖങ്ങളുള്ള രോഗികളും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന റോഡാണിത്.കാൽ കുത്തിയാൽ പൊടു ന്നനെ താണുപോകുന്ന നില യിലാണ് റോഡുള്ളത്. ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള റോഡ് കാലങ്ങളായി സോളിങ്ങോ ടാറിങ്ങോ ചെയ്യാതെ അവഗണിക്കപ്പെട്ടു കിടക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com