കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു.

കൂടരഞ്ഞി: ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കൂടരഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മുൻ എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിജി കട്ടക്കയം സ്വാഗതം ആശംസിച്ചു. മേഖലയിലെ മാതൃകാ കർഷകരായ സെബാസ്റ്റ്യൻ പുളിക്കകണ്ടം, രാജേഷ് മണിമല തറപ്പിൽ, തങ്കച്ചൻ വാളിപ്ലാക്കൽ, റോയി ആക്കൽ, സുരേഷ് പാടിക്കൽ, ജെസ്സി കൂവപ്പാറ, ലിനോ വെള്ളാപ്പുഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ജെ. ഷാബു, സന്തോഷ് സെബാസ്റ്റ്യൻ, ജലീൽ കൂടരഞ്ഞി, ജമീല ടീച്ചർ, റോയി ആക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ‘സമ്മിശ്ര കൃഷിയും സാധ്യതകളും’ എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് പി. പ്രകാശ് നയിച്ച കാർഷിക ക്ലാസും നടന്നു. ബാബു വരിക്കമാക്കൽ നന്ദി പറഞ്ഞു.



