ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഹൊസ്റ്റാൾജിയ @ സി എം ആർ ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.

മുക്കം: കേരളത്തിൽ ആദ്യമായി മത ഭൗതിക വിദ്യാഭ്യാസ സമന്വയം സാധ്യമാക്കിയ ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് മറ്റുള്ളവർക്ക് മാതൃകയാണന്ന് സി.കെ. കാസിം എം എൽ എ പറഞ്ഞു. കേരളത്തിൽ എവിടെ ചെന്നാലും ഇസ്‌ലാഹിയ അസോസിയേഷൻ നടത്തുന്ന സ്ഥാപനങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളെ കാണാൻ കഴിയുന്നു എന്നത് ഇസ്‌ലാഹിയ അസോസിയേഷൻ്റെ വളർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഹൊസ്റ്റാൾജിയ @ സി എം ആർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്‌ലാഹിയ അസോസിയേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഒ. അബ്ദുറഹ്മാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി , പി.വി. റഹ്‌മാബി, ഡോ.കൂട്ടിൽ മുഹമ്മദലി, സഫിയ റഷീദ്,ഫാത്തിമ ബന്ന, മുഹമ്മദ് സഫറുള്ള , കെ.വി. മുഹമ്മദ് സക്കീർ, കെ.സി അബ്ദുൽ ലത്തീഫ് , പി.കെ. അബ്ദു റസാഖ്, വി.കെ. പി ഇസ്മാഈൽ ഹാജി എന്നിവർ സംസാരിച്ചു.മുക്കം നഗരസഭ കൗൺസിലർമാരായ ഷഫീഖ് മാടായി, ബനൂജ വടക്കു വീട്ടിൽ, ജസീല അസീസ് ,പൂർവ്വ വിദ്യാർത്ഥികളായ കെ.പി.ഒ. റഹ്‌മത്തുല്ല, ഡോ ഇസ്ഹാഖ്, അബ്ദുല്ല ചേളന്നൂർ, എൻ കെ മുഹമ്മദലി (പാരിസൺസ് )അബ്ദുൽ ജലീൽ (മെറാൾഡ)പൂർവ്വ അധ്യാപകരായ ടി.കെ. അബൂബക്കർ,ആസ്യ ടീച്ചർ തുടങ്ങിയവർ സന്നിഹിതരായി. പൂർവ്വ അധ്യാപകരും ജീവനക്കാരും ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി.ചടങ്ങിൽ ഇസ്ലാഹിയ ഹോസ്റ്റൽ പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു Hostalgia@cmr എന്ന പേരിലുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും, കോഴിക്കോട് ഇശലിൻ്റെ പെട്ടിപ്പാട്ടും നടന്നു.ടി.എൻ ഹുദ ഖിറാഅത്ത് നടത്തി. ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ കൊടപ്പന സ്വാഗതവും സ്വാഗതസംഘം കൺവീനർ എ.പി മുഹമ്മദ് നസീം നന്ദിയും പറഞ്ഞു.



