LOCAL NEWS

ഭിന്നശേഷി നിർണ്ണയ യു ഡി ഐ ഡി മെഡിക്കൽ ക്യാമ്പ് ജൂലൈ 26ന്

കോഴിക്കോട് : തിരുവമ്പാടി എം എൽ എ യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം,
കേരള സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ യു ഡി ഐ ഡി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഭിന്നശേഷി സർട്ടിഫിക്കറ്റും യു ഡി ഐ ഡി കാർഡും ലഭിക്കാത്തവർക്കാണ് ജൂലൈ 26 ന്  നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക.


ക്യാമ്പിന്റെ അറിയിപ്പ് കിട്ടാത്ത, ഓൺലൈൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്. ബുക്ക്‌ ചെയ്യുമ്പോൾ


* ആധാർ കാർഡ് നമ്പർ
* യു ഡി ഐ ഡി രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച റസീപ്റ്റ് ലെ എൻറോൾ മെന്റ് നമ്പർ
* ഫോൺ നമ്പർ
* അസുഖ വിവരം
എന്നിവ വിശദമായി അറിയിക്കണം.
ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും യു ഡി ഐ ഡി രജിസ്ട്രേഷൻ പൂർത്തിയാക്കി ക്യാമ്പിന് ബുക്ക്‌ ചെയ്യാവുന്നതാണ്.
ബുക്ക്‌ ചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പ് സമയവും ഡോക്ടറുടെ അപ്പോയിന്റ് മെന്റ് സമയവും നൽകുകയുള്ളൂ.

ക്യാമ്പ് സംബന്ധിച്ച സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും* ബന്ധപ്പെടുക 9072574339

വിളിക്കേണ്ട
തിയതി 25/7/2025 വെള്ളിയാഴ്ച

സമയം : രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം.
(തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിൽ ഉള്ളവരും കുന്നമംഗലം നിയോജക മണ്ഡലത്തിലെ കുന്നമംഗലം, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർ മാത്രം.)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com