
തിരുവമ്പാടി:വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതരുടെ നേതൃത്വത്തിൽ നാളെ (04 ജൂലൈ 2023) രാവിലെ 10 : 30 ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സുരക്ഷാവബോധ പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
തദവസരത്തിൽ ഇതിൽ പങ്കെടുക്കുവാൻ തിരുവമ്പാടി സബ് ഡിവിഷന്റെ കീഴിലുള്ള എല്ലാ ഇലട്രിക്കൽ കോൺട്രാക്ട് ജീവനക്കാരും, ഇലട്രിക്കൽ വയർമാൻ / ഇലട്രിഷ്യൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് തിരുവമ്പാടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) അറിയിച്ചു



