
കൂടരഞ്ഞി:2023 – 24 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡിയും ബഷീർ അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ചു മരഞ്ചാട്ടി : 2023 – 24 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡിയും ബഷീർ ദിനാചരണവും സംയുക്തമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജു കെ എം സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു.
റവ. ഫാ. കുര്യൻ താന്നിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പുതിയ പി ടി എ പ്രസിഡന്റായി മാർട്ടിൻ കാവുങ്കലിനെയും എം പി ടി എ പ്രസിഡന്റായി സിനി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു. ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളിലെ കഥാപാത്ര ആവിഷ്കരണം, ബഷീർ കൃതികളുടെ അവലോകനം, ബഷീർ ജീവിതവും സാഹിത്യവും ക്വിസും സംഘടിപ്പിച്ചു



