KOODARANCHILOCAL NEWS

കനത്ത മഴ: വീട്ടിലേക്ക് ഇടിഞ്ഞുവീണ മണ്ണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂട്ടക്കരയിൽ കനത്ത മഴയെ തുടർന്ന് വീടിന് മുകളിലെക്ക് ഇടിഞ്ഞ് വീണ മണ്ണ് ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല സെക്രട്ടറി വൈശാഖ് എം വി ,ട്രഷറർ മുഹമ്മദ് ഫാരിസ് , ഡോഫിൻ തോമസ് ,അരുൺ കൽപ്പൂർ ,സോജൻ ആന്റണി,അരോൺഷ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാവിലെ മുതൽ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത് വീട്ടിൽ ഉണ്ടായിരുന്ന വാഹനം പൂർണമായും മണ്ണിനടിയിൽ ആയ നിലയിൽ ആയിരുന്നു.

മഴക്കെടുതിയിൽ അടിയന്തിരമായി ബന്ധപ്പെടുന്നതിന് വേണ്ടി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ഹെൽപ്പ് ലൈൻ നമ്പർ മുമ്പേ പുർത്ത് വിട്ടിരുന്നു. ഏതു സമയവും ഈ നമ്പറിൽ കൂടരഞ്ഞിയിലെ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നും ഡിവൈഎഫ്ഐനേതാക്കൾ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com