LOCAL NEWS

നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജോയിന്റ് ആർ ടി ഒ ഇൻ ചാർജ് അജിൽ കുമാർ, ജെ ആർ ടി ഒ മാരായ വത്സൻ വി.കെ, ടിജോ രാജു, റിലേഷ് എം.പി., വിപിൻ ദാസ്, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് വിജു എസ്.ഡി സ്വാഗതവും തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ മെമ്പർ അനീഷ് ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com