LOCAL NEWS

കിണറ്റിൽ വീണ അപൂർവ്വയിനം പശുവിനെ രക്ഷിച്ചു

മുക്കം: മുക്കം കള്ളൻ തോടിൽ കിണറ്റിൽ വീണ അപൂർവ്വയിനത്തിൽപ്പെട്ട പശുവിനെ മുക്കം അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 5.30 ഓട് കൂടിയാണ് സംഭവം. കള്ളൻതോട് കമ്പളത്ത് ചന്ദ്രന്റെ ഒന്നര വയസ് പ്രായമുള്ള വടകരകുള്ളൻ ഇനത്തിൽപ്പെട്ട പശുവാണ് കമ്പളത്ത് മൂസയുടെ ഉടമസ്തഥയിലുള്ള 25 അടി താഴ്ച്ചയും രണ്ടാൾ വെള്ളവുമുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്.

ഉടമസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം അരംഭിച്ചു. ഫയർ&റെ സ്ക്യൂ ഓഫീസർമാരായ വി സലീം, നജ്മുദീൻ ഇല്ലതൊടി എന്നിവർ കിണറ്റിലിറങ്ങി റെസ്ക്യൂ ബെൽറ്റ്, റെസ്ക്യൂ ഹാർനസ്, റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ കിണറ്റിൽ നിന്നും വലിച്ചു കയറ്റി. മുക്കം ഫയർ സ്റ്റേഷനിലെ ഫയർ& റെസ്ത്യു ഓഫീസർമാരായ പി ബിനീഷ്, കെ.പി അമീറുദ്ദീൻ, അജീഷ് കെ.പി., ഹോഗാർഡ് രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com