LOCAL NEWS

പുല്ലൂരാംപാറയിൽ സർവ്വകക്ഷി അനുശോചന യോഗവും മൗന റാലിയും നടത്തി

തിരുവമ്പാടി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പുല്ലൂരാംപാറയിൽ സർവ്വകക്ഷി മൗന റാലിയും സർവ്വമത പ്രാർഥനയും നടത്തി.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, സിപിഎം ഏരിയ കമ്മിറ്റിയംഗം പുരുഷോത്തമൻ, പഞ്ചായത്ത് അംഗം കെ ഡി ആന്റണി, സിബി കീരംപാറ, അബ്ദുറഹ്മാൻ, ടി ടി തോമസ്, ജയ്സൺ, ജോഷി പുല്ലുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഷിജു ചെമ്പനാനി നന്ദി പറഞ്ഞു..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com