aanakkampoyilLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ കിഡ്സ് പാർക്കിൽ ഇരിപ്പിടവും ഊഞ്ഞാലും യാഥാർത്ഥ്യമായി.

തിരുവമ്പാടി: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ കിഡ്സ് പാർക്കിലേക്ക് അലയൻസ് ക്ലബ് തിരുവമ്പാടി  നൽകിയ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശ്ശുമ്പിൽ ചടങ്ങിൽ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബോണി ജേക്കബ് ( സെക്രട്ടറി) ജെഫ്രിൻ ( ട്രഷറർ)റോബർട്ട് നെല്ലിക്കത്തെരുവിൽ, ആൻറണി കണ്ടത്തിൽതൊടുകയിൽ, ഡെന്നിസ്, ബെന്നി ആനക്കല്ലേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചടങ്ങിന്റെ ഭാഗമായി,  ആനക്കാംപൊയിൽ ക്ഷീരോൽപാദന സഹകരണ സംഘം പാർക്കിലെ ഊഞ്ഞാൽ നവീകരിച്ചു നൽകിയതിന്റെ  ഉദ്ഘാടനവും നടന്നു. സംഘം പ്രസിഡന്റ് സജിമോൻ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പാർക്ക് മാറ്റിയെടുക്കുന്നതിൽ പങ്കാളികളായ അലയൻസ് ക്ലബിനും ക്ഷീരോൽപാദന സഹകരണ സംഘത്തിനും സ്കൂൾ അധികൃതരും പി.റ്റി.എ.കമ്മറ്റിയും നന്ദി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com