LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സി കെ കാസിം എം എൽ എയുടെ
ട്രീ പദ്ധതി; എൻ.എം.എം.എസ് പരിശീലനം സമാപിച്ചു;
ലക്ഷ്യം കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പ് ജേതാക്കളാക്കുക

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ദേശീയ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്  പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ സി.കെ. കാസിം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം സമാപിച്ചു. ഒരു മാസക്കാലം നീണ്ടുനിന്ന പരിശീലനത്തിൽ മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി അറുനൂറോളം വിദ്യാർത്ഥികളാണ് പങ്കാളികളായത്.
മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ദിവസേന പുലർച്ചെയും വൈകുന്നേരവും നടന്ന ഓൺലൈൻ ക്ലാസുകൾക്കും മാസത്തിൽ രണ്ടുതവണ നടത്തിയ നേരിട്ടുള്ള പരിശീലനത്തിനും വിദഗ്ധ പരിശീലകർ നേതൃത്വം നൽകി. മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം കൂടുതൽ കുട്ടികളെ സ്കോളർഷിപ്പിന് അർഹരാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പരീക്ഷാപ്പേടി അകറ്റുന്നതിനും പഠനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമായി മാതൃകാ പരീക്ഷകളും പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ സൗജന്യമായി വിതരണം ചെയ്യുകയും വ്യക്തിഗത മാർഗനിർദേശവും ഗ്രൂപ്പ് പഠനവും നിരന്തര മൂല്യനിർണയവും ഉറപ്പാക്കുകയും ചെയ്തു. എൻ.എം.എം.എസ് പരീക്ഷയ്ക്കു പുറമെ തുടർന്നുള്ള മത്സര പരീക്ഷകളിലും മികവ് തെളിയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചത്.
പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന മാതൃകാ പരീക്ഷയിലും അറുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എം.എൽ.എ സി.കെ. കാസിം വിദ്യാർത്ഥികളുമായി സംവദിച്ചു.
മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ട്രീ കോ-ഓർഡിനേറ്റർ ടി.പി. അബൂബക്കർ, നസീബ് ഉള്ളാട്ടിൽ, ഫാസിൽ ഇല്ലക്കണ്ടി, ഇഹാബ് കാരക്കുറ്റി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com