KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നാക് അക്രഡിറ്റേഷൻ ലക്ഷ്യം; കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി

കോടഞ്ചേരി: നാക്  അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 75 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം അറിയിച്ചു. മണ്ഡലത്തിലെ ഏക ഗവൺമെന്റ് കോളേജായ കോടഞ്ചേരി കോളേജിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്ക് പുതിയ തീരുമാനം വലിയ മുതൽക്കൂട്ടാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ദേശീയതലത്തിൽ മികച്ച അംഗീകാരം നേടുന്നതിനും നാക് അക്രഡിറ്റേഷൻ നിർണായകമാണ്. ഇതിന്റെ ഭാഗമായി കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനാന്തരീക്ഷം കൂടുതൽ നിലവാരമുള്ളതാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക പ്രയോജനപ്പെടും.
കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തുക അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് 75 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചത്. വികസന പ്രവൃത്തികൾ യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ലഭ്യമാക്കാനും കോളേജിന്റെ അക്കാദമിക നിലവാരം ഉയർത്താനും സാധിക്കും.
മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയമായ കോടഞ്ചേരി ഗവൺമെന്റ് കോളേജിന്റെ വികസനത്തിന് ലഭിച്ച അംഗീകാരം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയ്ക്കും പ്രതീക്ഷ പകരുന്നതാണ്. കോളേജിനെ കൂടുതൽ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഈ ഭരണാനുമതി കരുത്തുപകരുമെന്ന് എം.എൽ.എ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com